തിരുവനന്തപുരം: എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഒമ്പത് വർഷം കഠിനതടവും 30000 രൂപ പിഴയും. കുടപ്പനക്കുന്ന് നാലുമുക്ക് ഏണിക്കര ലെയിനിൽ സുരേഷിനെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ ഒമ്പത് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. പിഴത്തുക ലഭിച്ചാൽ പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകാനും ജഡ്ജി ആർ. ജയകൃഷ്ണൻ ഉത്തവിട്ടു.
2015 ഫെബ്രുവരി 16 രാത്രി 7.30 നാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി താമസിക്കുന്ന വീടിെൻറ താഴത്തെ നിലയിൽ പ്രതിയുടെ ബന്ധുവാണ് താമസിച്ചിരുന്നത്. വൈദ്യുതി ബില്ല് വാങ്ങിക്കൊണ്ടുവരാൻ താഴത്തെ നിലയിലേക്ക് വന്ന കുട്ടിക്കുനേരെ അവിടെയുണ്ടായിരുന്ന പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടർന്ന് ബഹളം വെച്ച് പ്രതിയെ തള്ളി മാറ്റി പെൺകുട്ടി ഓടി രക്ഷപ്പെട്ടു. കുട്ടി അമ്മയോട് വിവരം പറയുകയും വീട്ടുകാരുടെ പരാതിയിൽ സുരേഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി. പേരൂർക്കട എസ്.ഐയായിരുന്ന വി. സൈജുനാഥാണ് കേസ് അന്വേഷിച്ചത്. സർക്കാർ കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് വിധിയിൽ പ്രതിപാദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.