തിരുവനന്തപുരം: ഊരൂട്ടമ്പലത്തുനിന്ന് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. തിരുവനന്തപുരം റൂറല്‍ അഡീഷനല്‍ എസ്.പിയുടെ മേല്‍നോട്ടത്തില്‍ പതിനാറംഗ അന്വേഷണ സംഘത്തെ രൂപവത്കരിച്ചു. 11 വര്‍ഷം മുമ്പ് വിദ്യയെയും മകള്‍ ഗൗരിയെയും പങ്കാളി മാഹിന്‍കണ്ണ് കൂട്ടിക്കൊണ്ടുപോയ ശേഷം കാണാതായതാണ് സംഭവം.
പങ്കാളി പൂവാര്‍ സ്വദേശി മാഹിന്‍ കണ്ണ് 2011 ആഗസ്റ്റ് 18ന് ഊരൂട്ടമ്പലത്തെ വീട്ടില്‍നിന്ന് വിദ്യയെയും മകളെയും ഇറക്കിക്കൊണ്ട് പോകുകയായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പൂവാറില്‍തന്നെ ഉണ്ടായിരുന്ന മാഹിൻകണ്ണ് വിദ്യയെയും രണ്ടര വയസ്സുകാരി മകളെയും വേളാങ്കണ്ണിയിലേക്ക് കൊണ്ടുപോയെന്ന് കളവ് പറഞ്ഞു.
മാറനല്ലൂര്‍ പൊലീസും പൂവാര്‍ പൊലീസും അന്ന് കേസ് അന്വേഷിച്ചെങ്കിലും അന്വേഷണം അട്ടിമറിച്ചെന്നാണ് വിദ്യയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. കേസിലെ ദൂരൂഹതയും പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം അട്ടിമറിച്ചതായുള്ള ആക്ഷേപങ്ങളും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
തിരുവനന്തപുരം റൂറല്‍ എസ്.പി ഡി. ശില്‍പയാണ് വിപുലമായ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കിയത്. തിരുവനന്തപുരം റൂറല്‍ അഡീഷനല്‍ എസ്.പി എം.കെ. സുല്‍ഫിക്കറിന്‍റെ മേൽനോട്ടത്തിൽ നെയ്യാറ്റിന്‍കര എ.എസ്.പി ടി. ഫറാഷാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.
മാഹിൻകണ്ണ് വിവാഹിതനായിരുന്നെന്നും ഇക്കാര്യം വിദ്യയിൽ നിന്നു മറച്ചുവെച്ചതായും ബന്ധുക്കൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.