പോത്തൻകോട്: പണിമൂലയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമായി. തുറമംഗലം സുനിത ഭവനിൽ കൃഷ്ണൻകുട്ടിയുടെ ഇരുപതോളം മുട്ടക്കോഴികളെ വെള്ളിയാഴ്ച രാത്രി നായകൾ കൊന്നു. അടച്ചുറപ്പുള്ള കോഴിക്കൂടിന്റെ ഇരുമ്പുവലകൾ കടിച്ചുമുറിച്ചാണ് കൂട്ടിനകത്ത് നായ്ക്കൾ കടന്നത്. കൂടിനകത്തുള്ള മുഴുവൻ കോഴികളെയും കടിച്ചുകൊന്ന് പകുതിയോളം കോഴികളെ കൊണ്ടുപോവുകയും ചെയ്തു.
പഞ്ചായത്തിൽനിന്ന് സബ്‌സിഡിയിൽ ലഭിച്ച പത്ത് കോഴികളും പുറത്തുനിന്ന് വാങ്ങിയ പത്ത് കോഴികളുമാണ് ഉണ്ടായിരുന്നത്. മുട്ട വിറ്റ് കിട്ടുന്ന തുകയിൽനിന്ന് നിത്യ ചെലവ് നടത്തിക്കൊണ്ടിരുന്ന കുടുംബം ഇതോടെ ദുരിതത്തിലായി. കരൂർ, പണിമൂല പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം അടുത്തിടെ വർധിച്ചിട്ടുണ്ട്. ഒരു മാസം മുമ്പ് പണിമൂലയിൽ പേപ്പട്ടിയിറങ്ങി അഞ്ചോളം പേരെ കടിച്ചിരുന്നു.
നായ് ശല്യം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്ത് അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് കരൂർ വാർഡംഗം ഡി. വിമൽകുമാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.