​ട്രോളിങ്​ നിരോധന കാലമെത്തുന്നു; ക്രമീകരണ​മൊരുക്കാൻ യോഗം ഇന്ന്

തി​രു​വ​ന​ന്ത​പു​രം: മ​ൺ​സൂ​ൺ​കാ​ല ​ട്രോ​ളി​ങ്​ നി​രോ​ധ​ന​ത്തി​ന്​ ​പ്രാ​ഥ​മി​ക ഒ​രു​ക്കം തു​ട​ങ്ങി. ക്ര​മീ​ക​ര​ണ​ങ്ങ​ൾ നി​ശ്ച​യി​ക്കു​ന്ന​തി​നും ​ നി​രോ​ധ​ന കാ​ല​യ​ള​വ്​ ഔ​ദ്യോ​ഗി​ക​മാ​യി ​​​പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നും മു​ന്നോ​ടി​യാ​യി ഫി​ഷ​റീ​സ്​​ മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ​ബു​ധ​നാ​ഴ്ച യോ​ഗം ചേ​രും. ഓ​ൺ​ലൈ​നാ​യി ചേ​രു​ന്ന യോ​ഗ​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ലെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, ബോ​ട്ടു​ട​മ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​രെ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ​ ഫി​ഷ​റീ​സ്​ വ​കു​പ്പ്​ ​ഉ​​ദ്യോ​ഗ​സ്ഥ​രും പ​​ങ്കെ​ടു​ക്കും.

ജൂ​ൺ 10​ മു​ത​ൽ 52 ദി​വ​സ​ത്തേ​ക്കാ​വും നി​രോ​ധ​നം. ഇ​തി​നു​ മു​ന്നോ​ടി​യാ​യി പ​​ട്രോ​ളി​ങ്​ ശ​ക്തി​പ്പെ​ടു​ത്ത​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഫി​ഷ​റീ​സ്​ വ​കു​പ്പ്​ ജി​ല്ല ത​ല​ത്തി​ലും അ​വ​​ലോ​ക​നം ചെ​യ്​​തി​ട്ടു​ണ്ട്. മ​ന്ത്രി​ത​ല​യോ​ഗ​ത്തി​നു​ ശേ​ഷം ജി​ല്ല​ക​ളി​ൽ ​യോ​ഗം ചേ​ർ​ന്ന്​ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക്​ അ​ന്തി​മ​രൂ​പം ന​ൽ​കും. നി​​രോ​ധ​നം ​ 90 ദി​വ​സ​മാ​ക്കി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ്​ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്. മ​ത്സ്യ​ങ്ങ​ളു​ടെ ​പ്ര​ജ​ന​ന​കാ​ലം ജൂ​ൺ മു​ത​ൽ ആ​ഗ​സ്റ്റ്​ വ​രെ​യാ​ണെ​ന്നും ഈ ​കാ​ല​യ​ള​വി​ൽ നി​​രോ​ധ​നം ന​ട​പ്പാ​ക്കു​ന്ന​ത്​ ​ട്രോ​ളി​ങ്​ ബോ​ട്ടു​ക​ൾ​ക്ക്​ ഉ​ൾ​പ്പെ​ടെ ഗു​ണ​ക​ര​മാ​വു​മെ​ന്നും സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ജാ​ക്സ​ൺ ​പൊ​ള്ള​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ട്രോ​ളി​ങ്​ നി​രോ​ധ​നം അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന വാ​ദം ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ൽ, നി​രോ​ധ​നം വോ​ട്ടു​ബാ​ങ്ക്​ രാ​ഷ്​​​ട്രീ​യ​മാ​ണെ​ന്നാ​ണ്​ ബോ​ട്ടു​ട​മ​ക​ൾ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്. ശാ​സ്ത്രീ​യ കാ​ഴ്ച​പ്പാ​ട്​ നി​രോ​ധ​ന​ത്തി​നി​ല്ലെ​ന്ന്​ ഓ​ൾ കേ​ര​ള ഫി​ഷി​ങ് ബോ​ട്ട് ഓ​പ​റേ​റ്റേ​ഴ്സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പീ​റ്റ​ർ മ​ത്യാ​സ് ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. 3300 ഓ​ളം ​ബോ​ട്ടു​ക​ൾ ക​ട​ലി​​ൽ പോ​കു​ന്ന​ത്​ ത​ട​യു​മ്പോ​ൾ ബോ​ട്ടു​ക​ളെ​ക്കാ​ൾ വ​ലി​യ ‘ക​പ്പ​ൽ വ​ള്ള’​ങ്ങ​ൾ നി​ർ​ബാ​ധം മീ​ൻ പി​ടി​ക്കു​ന്നു. ട്രോ​ളി​ങ്​ വ​ഴി പി​ടി​ക്കു​ന്ന ക​ട​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ലെ മ​ത്സ്യ​ങ്ങ​ളു​ടെ ​പ്ര​ജ​ന​ന​കാ​ലം ഡി​സം​ബ​ർ മു​ത​ൽ ഫെ​ബ്രു​വ​രി വ​രെ​യാ​ണ്. ക​യ​റ്റു​മ​തി പ്ര​ധാ​ന്യ​മു​ള്ള ക​രി​ക്കാ​ടി ചെ​മ്മീ​ൻ, നാ​ര​ൻ, കി​ളി​മീ​ൻ തു​ട​ങ്ങി​യ​വ സ​മൃ​ദ്ധ​മാ​യി കി​ട്ടു​ന്ന ജൂ​ൺ-​​ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ നി​രോ​ധ​നം മൂ​ലം കോ​ടി​ക​ളു​ടെ മ​ത്സ്യ​സ​മ്പ​ത്താ​ണ്​ ന​ഷ്ട​മാ​വു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. അ​തേ​സ​മ​യം, ​പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്ന വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്കി​ടെ​യും ട്രോ​ളി​ങ്​ നി​രോ​ധ​നം ഗു​ണ​ക​ര​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ ത​ന്നെ​യാ​ണ്​ ഫി​ഷ​റീ​സ്​ വ​കു​പ്പ്. 

‘ട്രോളിങ്​ നിരോധനം 90 ദിവസമാക്കണം’

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ ട്രോ​ളി​ങ്​ നി​രോ​ധ​നം 90 ദി​വ​സ​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഓ​രോ​വ​ർ​ഷ​വും മ​ത്സ്യ​സ​മ്പ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി​ട്ടും സ​ർ​ക്കാ​ർ മു​ഖം​തി​രി​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ മ​ത്സ്യ​വ​റു​തി നേ​രി​ടാ​ൻ മ​ത്സ്യ​വ​ര​ൾ​ച്ച പാ​ക്കേ​ജ് വേ​ണ​മെ​ന്ന ആ​വ​ശ്യം അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്നു.

നി​ല​വി​ലെ മ​ത്സ്യ​മേ​ഖ​ല​യി​ലെ ക്ഷേ​മ​പ​ദ്ധ​തി​ക​ളും സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി​മൂ​ലം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ 90 ദി​വ​സ​ത്തെ ട്രോ​ളി​ങ്​ നി​രോ​ധ​നം ന​ട​പ്പാ​ക്കി മേ​ഖ​ല​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ജാ​ക്സ​ൺ പൊ​ള്ള​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം.​പി. അ​ബ്ദു​ൽ റാ​സി​ക്ക്, എ​സ്. സ്റ്റീ​ഫ​ൻ, ആ​ന്‍റോ ഏ​ലി​യാ​സ്, വി.​എ​സ്. പൊ​ടി​യ​ൻ, രാ​ജു ആ​ശ്ര​യം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - The ban on trolling is coming; Meeting today to make arrangements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.