സ്​റ്റോപ്പിൽ ബസ്​ നിർത്തിയില്ല; കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈവറെ സ്ഥലം മാറ്റി

തി​രു​വ​ന​ന്ത​പു​രം: യാ​ത്ര​ക്കാ​ർ ഒ​ന്ന​ട​ങ്കം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ര കി​ലോ​മീ​റ്റ​ർ ബ​സ്​ മാ​റ്റിനി​ർ​ത്തി പെ​ൺ​കു​ട്ടി​യെ ഇ​റ​ക്കി​യ സം​ഭ​വ​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​റെ സ്ഥ​ലം മാ​റ്റി. ഇ​ടു​ക്കി ക​ട്ട​പ്പ​ന യൂ​നി​റ്റി​ലെ ഡ്രൈ​വ​ർ എ​സ്. ജ​യ​ച​ന്ദ്ര​നെ​യാ​ണ്​ അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം സി​റ്റി യൂ​നി​റ്റി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഗ്രൗ​ണ്ടി​ലേ​ക്ക് സ്ഥ​ലം മാ​റ്റി സി.​എം.​ഡി ബി​ജു പ്ര​ഭാ​ക​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ഈ ​മാ​സം ഒ​മ്പ​തി​ന്​ വൈ​കീ​ട്ട് 5.40ന് ​തൊ​ടു​പു​ഴ​യി​ൽ​നി​ന്ന്​ ക​ട്ട​പ്പ​ന​ക്ക് തി​രി​ച്ച ബ​സി​ലെ യാ​ത്ര​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി അ​റ​ക്കു​ളം സ്​​റ്റോ​പ്പി​ന് സ​മീ​പം ഇ​റ​ങ്ങ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടി​ട്ടും ബ​സ് നി​ർ​ത്താ​ൻ ഡ്രൈ​വ​ർ ജ​യ​ച​ന്ദ്ര​ൻ ത​യാ​റാ​യി​െ​ല്ല​ന്ന്​ പ​രാ​തി ല​ഭി​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ ഡ്രൈ​വ​റു​ടെ ഭാ​ഗ​ത്ത് ഗു​രു​ത​ര കൃ​ത്യ​വി​ലോ​പ​മു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി.

Tags:    
News Summary - The bus did not stop at the stop; KSRTC driver relocated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.