ബാ​ല​രാ​മ​പു​രം: വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് മു​ന്നി​ല്‍ വാ​ഹ​നം നി​ര്‍ത്തി സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നി​ടെ ബാ​ല​രാ​മ​പു​രം പൊ​ലീ​സ് പി​ഴ ഈ​ടാ​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. സ്‌​കൂ​ളു​ക​ളി​ല്‍ കു​ട്ടി​ക​ളെ കൊ​ണ്ടു​വി​ടു​ന്ന​തി​നാ​യി റോ​ഡ​രി​കി​ല്‍ വാ​ഹ​നം നി​ര്‍ത്തി പോ​യി തി​രി​കെ വ​രു​മ്പോ​ഴും പെ​റ്റി ഈ​ടാ​ക്കു​ന്ന​ത്​ പ​തി​വാ​ണ്. നോ ​പാ​ര്‍ക്കി​ങ്​ ബോ​ര്‍ഡ് സ്ഥാ​പി​ക്കാ​തെ പി​ഴ​യീ​ടാ​ക്കു​ന്ന​ത് നാ​ട്ടു​കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. റോ​ഡ​രി​കി​ല്‍ നി​ര്‍ത്തി​യി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഫോ​ട്ടോ മെ​ബൈ​ലി​ല്‍ പ​ക​ര്‍ത്തി പോ​യ​ശേ​ഷം ഓ​ണ്‍ലൈ​ന്‍ പി​ഴ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ മാ​സ​ങ്ങ​ളാ​യി റോ​ഡ​രി​കി​ല്‍ അ​ന​ധി​കൃ​ത​മാ​യി നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ബാ​ല​രാ​മ​പു​രം പൊ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ന് മു​ന്നി​ല്‍ പൊ​ലീ​സു​കാ​രു​ടെ സ്വകാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ അ​ന​ധി​കൃ​ത​മാ​യി പാ​ര്‍ക്ക് ചെ​യ്തി​രി​ക്കു​ന്ന​തി​നും പി​ഴ​യീ​ടാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. നോ ​പാ​ര്‍ക്കി​ങ്​ ഏ​രി​യ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി ബോ​ര്‍ഡ് സ്ഥാ​പി​ച്ച​ശേ​ഷം പി​ഴ​യീ​ടാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു.

Tags:    
News Summary - Fine for parking in front of shops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.