തിരുവനന്തപുരം: അതിർത്തികൾ പങ്കിടുന്ന മൂന്ന് മണ്ഡലങ്ങളിൽ നിന്ന് ഇതാദ്യമായി മൂന്നുപേർ മന്ത്രിസ്ഥാനത്തേക്കെത്തുന്നത് തലസ്ഥാനത്തിന് അഭിമാനമാകുേമ്പാൾ, അവർക്ക് ലഭിച്ച സുപ്രധാന വകുപ്പുകളും കൂടുതൽ അഭിമാനമാവുകയാണ്. തിരുവനന്തപുരം, നേമം, നെടുമങ്ങാട് എന്നീ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചാണ് മൂന്ന് മന്ത്രിമാർ തലസ്ഥാനത്ത് നിന്ന് ഭരണസിരാകേന്ദ്രത്തിലേക്ക് എത്തുന്നത്. മൂവരും സ്വന്തം മണ്ഡലത്തിലെ താമസക്കാരാണെന്നതും പ്രത്യേകതയാണ്. പരസ്പരം നഗരാതിർത്തികൾ പങ്കിടുന്ന മണ്ഡലങ്ങളാണ് ഇൗ മൂന്നും.
പ്രവചനങ്ങളെയെല്ലാം അസ്ഥാനത്താക്കി തിരുവനന്തപുരത്ത് നിന്ന് വിജയിച്ച ആൻറണി രാജു, കേരളത്തിലെ ബി.ജെ.പി അക്കൗണ്ട് പൂട്ടിച്ച വി. ശിവൻകുട്ടി, റെക്കോഡ് വിജയത്തിെൻറ പെരുമയുമായി എത്തിയ ജി.ആർ. അനിൽ എന്നിവരാണ് ആ അഭിമാനങ്ങൾ. വി. ശിവൻകുട്ടിക്ക് ലഭിച്ചതാകെട്ട സുപ്രധാന വകുപ്പുകളിലൊന്നായ പൊതുവിദ്യാഭ്യാസം. ആൻറണിരാജുവിന് ഗതാഗതവും ജി.ആർ. അനിലിന് ഭക്ഷ്യസിവിൽസപ്ലൈസുമാണ്.
മൂന്നും ഒന്നിന്നൊന്ന് മികച്ച വകുപ്പുകൾ. പുതിയ ഉത്തരവാദിത്തമാണ്. അതിനാൽ തങ്ങൾക്ക് ലഭിച്ച വകുപ്പുകൾ ജനാഭിലാഷത്തിന് അനുസൃതമായും നാടിെൻറ പുരോഗതിക്കായും വിനിയോഗിക്കുമെന്നും മൂവരും പറഞ്ഞു.
പൊതുപ്രവർത്തനരംഗത്ത് മികച്ച പ്രവർത്തനവും പാർട്ടി ഉത്തരവാദിത്തങ്ങൾ വളരെ ആത്മാർഥതയോടെ നിറവേറ്റുന്നവരുമാണ് മൂവരും. വി. ശിവൻകുട്ടി തിരുവനന്തപുരം കോർപറേഷൻ മേയർ എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യക്തിയാണ്. കൂടാതെ നേമം കൂടി ഉൾപ്പെട്ടിരുന്ന തിരുവനന്തപുരം ഇൗസ്റ്റിൽ നിന്നും ആദ്യം എം.എൽ.എ ആയി. പിന്നീട് 2011^16ൽ േനമത്ത് നിന്നും വിജയിച്ചു.
രണ്ടുതവണ എം.എൽ.എ ആയതിെൻറ ഭരണപരിചയവും അദ്ദേഹത്തിന് മുതൽക്കൂട്ടാണ്. യു.ഡി.എഫിെൻറ കോട്ടയെന്ന് അറിയപ്പെട്ടിരുന്ന തിരുവനന്തപുരം നോർത്ത്, അതിപ്പോൾ തിരുവനന്തപുരം മണ്ഡലമാണ്.
അവിടെ ഇടതുമുന്നണിക്ക് അക്കൗണ്ട് തുറക്കാൻ ആൻറണി രാജുവിന് കഴിഞ്ഞുെവന്നത് ചെറിയകാര്യമായല്ല എൽ.ഡി.എഫ് കാണുന്നത്. ജനാധിപത്യ കേരള കോൺഗ്രസിന് അതിൽ അഭിമാനവുമുണ്ട്. തിരുവനന്തപുരം മണ്ഡലം കോൺഗ്രസിൽനിന്ന് പിടിച്ചതിെൻറ സമ്മാനം കൂടിയാവുകയാണ് ആൻറണി രാജുവിന് ലഭിച്ച മന്ത്രിസ്ഥാനം. നെടുമങ്ങാട് നിന്ന് റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ജി.ആർ. അനിൽ പൊതുപ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമാണ്.
സി.പി.െഎയുടെ ജില്ല സെക്രട്ടറി എന്ന നിലയിൽ തെരഞ്ഞെടുപ്പിൽ പാർട്ടിയെ കെട്ടുറപ്പോടെ നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് എടുത്തുപറയണം. തിരുവനന്തപുരം കോർപറേഷനിൽ നേമം വാർഡിൽ നിന്ന് രണ്ടുതവണ കൗൺസിലറായി. സി. ജയൻബാബു മേയറായിരുന്ന കൗൺസിലിൽ ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനും ആയിരുന്നു. അത്തരത്തിൽ വ്യക്തമായ ഭരണനൈപുണ്യം കൂടി കൈമുതലുള്ള വ്യക്തിയാണ് ജി.ആർ. അനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.