വെള്ളറട: കാഴ്ചയില്ലാത്ത വയോധികയും ഭിന്നശേഷിക്കാരായ രണ്ട് മക്കളും അന്തിയുറങ്ങുന്നത് ശവക്കല്ലറയുടെ പുറത്ത്. വെള്ളറട പഞ്ചായത്തില്‍ പഞ്ചാകുഴി വാര്‍ഡില്‍ പരേതനായ ദേവനേശന്റെ ഭാര്യ ലീല (67), ഭിന്നശേഷിക്കാരായ മക്കൾ മനോജ് (41), ബിനുകുമാര്‍ (39) എന്നിവർക്കാണ് ഈ ദുരവസ്ഥ.
ഇവരുടെ വീട് മഴയിൽ നിലംപൊത്തി. പഞ്ചായത്ത് അധികൃതർക്കും കലക്ടർക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. പഞ്ചാകുഴി വാര്‍ഡ് പ്രതിനിധിയോട് നിരവധി തവണ വീടിന് സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ലത്രെ.
കാഴ്ചയില്ലാത്തതിനാൽ മാതാവിന് പരസഹായമില്ലാതെ പുറത്തിറങ്ങാന്‍ കഴിയില്ല. അഞ്ച് സെന്റിലെ വീട് തകര്‍ന്നതോടെ രണ്ട് പോളിത്തീന്‍ ടാര്‍പ്പയില്‍ നിർമിച്ച കുടിലും ഭര്‍ത്താവിന്റെ ശവക്കല്ലറയും മാത്രം ശേഷിച്ചു. ഭര്‍ത്താവിന്റെ ശവക്കല്ലറയിലാണ് രാത്രി അന്തിയുറക്കം. സര്‍ക്കാര്‍തലത്തില്‍ ഇടപെടല്‍ നടത്തി ഈ കുടുംബത്തിന് അന്തിയുറങ്ങാൻന് വീട് ലഭ്യമാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.