വെഞ്ഞാറമൂട്: വാമനപുരം എക്സൈസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ രണ്ടിടങ്ങളില്‍നിന്ന് 4750 ലിറ്റര്‍ കോടയും 25 ലിറ്റര്‍ ചാരായവും പിടികൂടി. ശനിയാഴ്ച പെരിങ്ങമ്മല ശിവന്മുക്ക് മുള്ളങ്കുന്ന്പാറ വനമേഖലയില്‍ നടത്തിയ പരിശോധയിലാണ് 4000 ലിറ്റര്‍ കോടയും ഞായറാഴ്ച വെഞ്ഞാറമൂട് ഭാഗത്ത് നടത്തിയ പരിശോധനയില്‍ വാവുക്കോണത്തുനിന്ന് 25 ലിറ്റര്‍ ചാരായവും 750 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടിയത്. പെരിങ്ങമ്മലയില്‍ വനത്തില്‍ കുഴികുത്തി വലിയ പ്ലാസ്റ്റിക് കവറുകളിള് സൂക്ഷിച്ച നിലയിലായിരുന്നു കോട. വാവുക്കോണത്ത് ആള്‍പ്പാര്‍പ്പില്ലാത്ത വീട് കേന്ദ്രീകരിച്ചായിരുന്നു ചാരായ നിർമാണം.
ചാരായം വാറ്റിക്കൊണ്ടിരിക്കുന്നതിനിടെയാണ് എക്സൈസ് സംഘം പരിശോധനക്കെത്തിയത്. വാറ്റ് സംഘം ഓടി രക്ഷപ്പെട്ടു. വെഞ്ഞാറമൂട് ദീപാനഗര്‍ വരുണ്‍ നിവാസില്‍ ബിജുവാണ് ചാരായം വാറ്റിന് പിന്നിലെന്ന്് കണ്ടെത്തുകയും ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
പ്രതികൾക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. എക്സൈസ് ഇന്‍സ്പെക്ടര്‍ മോഹന്‍ കുമാറിെൻറ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവൻറിവ് ഓഫിസര്‍മാരായ ബിനു താജുദ്ദീന്, മനോജ് കുമാര്‍, പി.ഡി. പ്രസാദ്, സിവിൽ എക്സൈസ് ഓഫിസര്‍മാരായ സ്നേഹേഷ്, സജികുമാര്‍, അനിരുദ്ധന്, അനീഷ്, വിഷ്ണു, ഡ്രൈവര്‍ സലിം എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.