ആറ്റിങ്ങൽ: കടയ്ക്കാവൂർ, ചിറയിൻകീഴ്, കല്ലമ്പലം, പേട്ട തുടങ്ങിയ സ്റ്റേഷനുകളിൽ മോഷണം, അക്രമം തുടങ്ങി 15ഓളം കേസിലെ പ്രതിയായ നിലയ്ക്കാമുക്ക് കോണത്തുവിള വീട്ടിൽ പാറയടി വിഷ്ണു എന്ന വിഷ്ണു(25വിനെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതി നേരത്തെ നിരവധി തവണ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും അക്രമങ്ങളിൽ ഏർപ്പെട്ടതിനാൽ കോടതി ജാമ്യം റദ്ദാക്കിയിരുന്നു. തുടർന്ന് കടയ്ക്കാവൂർ എസ്.എച്ച്.ഒ വി. അജേഷിന്റെ നേതൃത്വത്തിൽ എസ്.ഐ. ദീപു, എസ്.സി.പി.ഒമാരായ ജ്യോതിഷ്, രാകേഷ്, അഖിൽ, സിയാദ്, അഭിജിത്ത് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
ഓണത്തോടനുബന്ധിച്ച് അക്രമസംഭവങ്ങൾ ഒഴിവാക്കുന്നതിന് കടയ്ക്കാവൂർ സ്റ്റേഷൻ പരിധിയിൽ ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുള്ളവരെ നിരീക്ഷിക്കുന്നതിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചതായി കടയ്ക്കാവൂർ എസ്.എച്ച്.ഒ അറിയിച്ചു. ഓണാഘോഷ പരിപാടികളും തിരക്കുള്ള പൊതുസ്ഥലങ്ങളും നിരീക്ഷിക്കുന്നതിന് വനിത പൊലീസ് അടക്കമുള്ള പ്രത്യേകസംഘത്തെയും ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.