വെഞ്ഞാറമൂട്: വീട്ടിലെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ തീയിട്ട് നശിപ്പിച്ചു. വലിയ കട്ടയ്ക്കാല്‍ മുരുക വിലാസത്തില്‍ ദാമോദരന്റെ വീട്ടിലെ കാര്‍ പോര്‍ച്ചിലുണ്ടായിരുന്ന ടയോട്ട ഫോര്‍ച്യൂണര്‍ കാറും റ്റാറ്റാ ആള്‍ട്രോസുമാണ് തീയിട്ട് നശിപ്പിച്ചത്. വ്യാഴാഴ്ച പുലര്‍ച്ച 1.40ഓടെയായിരുന്നു സംഭവം. ഷെഡില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഉണര്‍ന്ന ഗൃഹനാഥ ജനല്‍ ഗ്ലാസിലൂടെ നോക്കുമ്പോള്‍ കാറുകളില്‍ നിന്ന് തീ ഉയരുന്നതുകണ്ട് നിലവിളിക്കുകയും ബഹളം കേട്ട് വീട്ടിലെ മറ്റംഗങ്ങള്‍ ഉണര്‍ന്നെത്തി വെള്ളമൊഴിച്ച് തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.
സംഭവമറിഞ്ഞ് ആറ്റിങ്ങൽ ഡിവൈ.എസ്.പി, ജയകുമാര്‍, വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനൂപ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പിന്നീട്, വിരലയാള വിദഗ്ധരും സ്ഥലത്തെത്തി വിശദ പരിശോധന നടത്തി. വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വലിയ കട്ടയ്ക്കാല്‍ ഭാഗത്തുനിന്ന് ഒരു സാന്‍ട്രോ കാര്‍ വരുന്നതും വീടിനു അല്പം മാറി നിര്‍ത്തിയ ശേഷം അതില്‍ നിന്നൊരാള്‍ മതില് ചാടി ഷെഡിനടുത്തെത്തി കാറുകളില്‍ എന്തോ ഒഴിക്കുന്നതും തീ പിടിപ്പിക്കുന്നതുമായ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ച് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.