വെഞ്ഞാറമൂട്: കോണ്‍ഗ്രസ് ലോകമാന്യദള് പ്രവര്‍ത്തനുനേരെ ബി.ജെ.പി ആക്രമണം. ചീരാണിക്കര സ്വദേശി ശ്രീകാന്തിനാണ് (32) മര്‍ദനമേറ്റത്. തിങ്കളാഴ്ച രാത്രി ഒമ്പതിന് വെമ്പായം ചീരാണിക്കര െവച്ചായിരുന്നു സംഭവം.
ലോറിയില്‍ തടി കയറ്റിക്കൊണ്ടുനിൽക്കുന്നതിനിടെ സ്ഥലത്തെത്തിയ ബി.ജെ.പി പ്രവര്ത്തകന് ശ്രീകാന്തിനെ മര്‍ദിക്കുകയും കൈയിലുണ്ടായിരുന്ന ചെറിയ ആയുധം കൊണ്ട് മുതുകില്‍ വി അടയാളത്തില്‍ മുറിപ്പാടുണ്ടാക്കുകയുമായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ കോണ്‍ഗ്രസ് ലോകമാന്യദള് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രദേശത്ത് ദേശ് രക്ഷാ ബന്ധന് വിതരണം ചെയ്തിരുന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ ഇത് എതിര്‍ക്കുകയുണ്ടായി.
ഇതിെൻറ തുടര്‍ച്ചയാണ് ആക്രമണമെന്നാണ് പറയപ്പെടുന്നത്. പരിക്കേറ്റ ശ്രീകാന്തിനെ കന്യാകുളങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ വട്ടപ്പാറ പൊലീസ് കേസെടുത്തു. ശ്രീകാന്തിനുനേരെയുണ്ടായ ആക്രമണത്തില്‍ സംഘടനയുടെ സംസ്ഥാന ഓര്‍ഗനൈസര്‍ സാവിത്രി, കോഒാഡിനേറ്റര്‍ കെ.എച്ച്. ഹനീഫ, സംസ്ഥാന പ്രേരക് താഹിര്‍ വെഞ്ഞാറമൂട്, ജില്ലാ പ്രേരക്മാരായ അഡ്വ. റെജി, അനില്‍ വെങ്ങാനൂര്‍, മുജീബ് പുല്ലമ്പാറ, സമീര്‍ വെമ്പായം എന്നിവര്‍ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.