വെഞ്ഞാറമൂട്: സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം രാജിെവച്ച് സി.പി.ഐയില്‍ ചേര്‍ന്നു. സി.പി.എം കല്ലറ ലോക്കല്‍ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന് ഏരിയ കമ്മിറ്റി ട്രഷററും വര്‍ക്കിങ് വിമണ്‍സ് അസോസിയേഷന് ഏരിയ കമ്മിറ്റി കണ്‍വീനറുമായിരുന്ന അഡ്വ. റീന കെ.ബിയാണ് സി.പി.ഐയിൽ ചേര്‍ന്നത്.
ഇക്കഴിഞ്ഞ വെഞ്ഞാറമൂട് ഏരിയ സമ്മേളനം നിയന്ത്രിച്ച പ്രസീഡിയം അംഗം കൂടിയിരുന്നു ഇവര്‍. ഏരിയ സമ്മേളനവും കമ്മിറ്റി തെരഞ്ഞെടുപ്പും ഇടതുപക്ഷ പ്രസ്ഥാനത്തിന് യോജിച്ച രീതിയിലുള്ളതായിരുന്നിെല്ലന്ന കുറ്റപ്പെടുത്തലും ഇവര്‍ നടത്തി. സി.പി.ഐ. വെഞ്ഞാറമൂട് ഏരിയ കമ്മിറ്റി ഓഫിസില്‍ നടന്ന ചടങ്ങില്‍ ഏരിയ സെക്രട്ടറി എ.എം. റൈസ് പതാക കൈമാറി ഇവരെ പാര്‍ട്ടിയിലേക്ക് സീകരിച്ചു.
ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗം ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം പി.എസ്. ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് സെക്രട്ടറി പി.ജി. ബിജു, ഡി. സുനില്‍ എം.എസ്. ഖാന്, ജില്ല പഞ്ചായത്തംഗം ബിന്‍ഷാ ബി.ഷറഫ്, എ.ആർ. ഷാജി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.