കാ​വ​റ ശി​വ​ശൈ​ല​ത്തി​ല്‍ ഹ​രി​പ്ര​സാ​ദി​ന്‍റെ വീ​ട്ടി​ല്‍ ക​ട​ന്ന മോ​ഷ്ടാ​ക്ക​ള്‍ അ​ല​മാ​ര​യി​ലെ സാ​ധ​ന​ങ്ങ​ള്‍ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ല്‍

അഭിഭാഷകന്‍റെ വീട്ടില്‍ നിന്ന്​ 10 പവന്‍ സ്വര്‍ണവും 5000 രൂപയും മോഷണം പോയി

വെ​ഞ്ഞാ​റ​മൂ​ട്: ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന്​ 10 പ​വ​ന്‍ സ്വ​ര്‍ണ​വും 5000 രൂ​പ​യും മോ​ഷ​ണം പോ​യി. കാ​വ​റ ശി​വ​ശൈ​ല​ത്തി​ല്‍ ഹ​രി​പ്ര​സാ​ദി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നാ​ണ് സ്വ​ര്‍ണ​വും പ​ണ​വും ന​ഷ്ട​മാ​യ​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ വീ​ട്ടു​കാ​ര്‍ ഹ​രി​പ്ര​സാ​ദി​ന്‍റെ പി​താ​വാ​യ റി​ട്ട. ഹൈ​കോ​ട​തി ജ​ഡ്ജി ഗോ​വി​ന്ദ​ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്നു.

രാ​ത്രി പ​ത്തോ​ടെ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ള്‍ മു​ന്‍വ​ശ​ത്തെ വാ​തി​ലു​ക​ള്‍ തു​റ​ന്ന് കി​ട​ക്കു​ന്ന​താ​യി ക​ണ്ടു. സം​ശ​യം തോ​ന്നി വീ​ട്ടി​നു​ള്ളി​ല്‍ ക​ട​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ഞ്ഞാ​റ​മൂ​ട് ​െപാ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന്​ ​െപാ​ലീ​സും ഡോ​ഗ് സ്‌​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി.

Tags:    
News Summary - gold and 5000 rupees were stolen from the lawyer's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.