വെഞ്ഞാറമൂട്: യുവാവ് ആറ്റില്‍ മുങ്ങി മരിച്ചതുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. കൂനന്‍വേങ്ങ ശാന്തി നഗര്‍ തടത്തരികത്ത് വീട്ടില്‍ വിനോദിെൻറ മരണവുമായി ബന്ധപ്പെട്ട് പുല്ലമ്പാറ ചലിപ്പാന്കോണം ചരുവില്‍ വീട്ടില്‍ വിപിന്‍ (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. വാമനപുരം ആറിെൻറ അയണിക്കുഴി കടവില്‍ കുളിക്കാനെത്തിയ നാലംഗ സംഘത്തിലെ അംഗങ്ങളായിരുന്നു വിനോദും വിപിനും.
കടവില്‍ െവച്ച് സംഘാംഗങ്ങള്‍ മദ്യപിക്കുകയും വിനോദും വിപിനും തമ്മിൽ വാക്കേറ്റമുണ്ടാകുകയും കൈയാങ്കളിയില്‍ കലാശിക്കുകയും ചെയ്തു. ഇതിനിടയിലാണ് വിനോദ് ആറ്റില്‍വീണ് മുങ്ങിമരിക്കുന്നത്. തുടര്‍ന്ന്, വെഞ്ഞാറമൂട് പൊലീസ് വിപിനെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.