വെഞ്ഞാറമൂട്: കെ.എസ്.ടി. വര്‍ക്കേഴ്സ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി) തിരുവനന്തപുരം നോര്‍ത്ത് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെഞ്ഞാറമൂട് ഡിപ്പോയില്‍ പട്ടിണിക്കഞ്ഞി സമരവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ശമ്പളം എല്ലാമാസവും അഞ്ചാം തീയതിക്കകം പൂര്‍ണമായും വിതരണം ചെയ്യുക, ഓണക്കാല ആനുകൂല്യങ്ങള്‍ അനുവദിക്കുക, തൊഴിലാളി പീഢനങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. ആവശ്യം നടപ്പായില്ലങ്കില് 26ന് സൂചനാ പണിമുടക്ക് നടത്തുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. യൂനിയന്‍ ഭാരവാഹികളായ ദീപു ശിവ, നെടുമങ്ങാട് സന്തോഷ്, വട്ടപ്പാറ സന്തോഷ്, തുളസീധരന്‍ കൊപ്പം എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.