വെഞ്ഞാറമൂട്: വാമനപുരം എക്‌സൈസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ 1.250 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. കല്ലറ വെള്ളംകുടി എ.കെ.ജി കോളനിയില്‍ സജിന മന്‍സിലില്‍ സജീര്‍(29) ആണ് അറസ്റ്റിലായത്.
ശനിയാഴ്ച വൈകീട്ട് ആനാകുടി പൂപ്പുറം ജങ്ഷന് സമീപത്ത് നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. കല്ലറയിലും സമീപപ്രദേശങ്ങളിലും വിറ്റഴിക്കുന്നതിന് വേണ്ടി കൊണ്ടുവന്നതാെണന്നും പിടിച്ചെടുത്ത കഞ്ചാവിന് 50,000 രൂപ വിലവരുമെന്നും എക്‌സൈസ് അധികൃതര്‍ പറയുന്നു.
പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി. മോഹന്കുമാറിെൻറ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന. പ്രിവൻറിവ് ഓഫിസര്‍മാരായ ജിനു താജുദ്ദീന്‍, പി.ഡി. പ്രസാദ്, സിവിൽ എക്‌സൈസ് ഓഫിസര്‍മാരായ സ്‌നേഹേഷ്, അനീഷ്, സജിത്ത്, ഹരികൃഷ്ണന്‍, ഡ്രൈവര്‍ സലിം എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.