ഷെ​മി

കാണാതായ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ ആ​റ്റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍

വെ​ഞ്ഞാ​റ​മൂ​ട്: ബാ​ങ്ക് ഉ​ദ്യാ​ഗ​സ്ഥ​യെ ആ​റ്റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​യ​മ്പ​ത്തൂ​ര്‍ നാ​ച്ചി​പ്പാ​ള​യം ക​ന​റാ ബാ​ങ്ക് ശാ​ഖാ മാ​നേ​ജ​ര്‍ പു​ല്ല​മ്പാ​റ കൂ​ന​ന്‍വേ​ങ്ങ സ്‌​നേ​ഹ​പു​രം ഹി​ൽ​വ്യൂ​വി​ല്‍ ഷെ​മി (50) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച പു​ല​ര്‍ച്ച മൂ​ന്ന​ര മു​ത​ല്‍ ഇ​വ​രെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. തു​ട​ര്‍ന്ന്,​ ബ​ന്ധു​ക്ക​ളും പൊ​ലീ​സും അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ, ബു​ധ​നാ​ഴ്ച രാ​വി​ലെ വാ​മ​ന​പു​രം ആ​റി​െൻറ അ​രു​വി​പ്പു​റം ഭാ​ഗ​ത്ത് നാ​ട്ടു​കാ​ര്‍ മൃ​ത​ദേ​ഹം കാ​ണു​ക​യും പൊ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍ന്ന്, പൊ​ലീ​സെ​ത്തി അ​ഗ്​​നി​ശ​മ​ന​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ മൃ​ത​ദേ​ഹം ക​ര​ക്കെ​ടു​ക്കു​ക​യും ഇ​ന്‍ക്വ​സ്​​റ്റ് ന​ട​ത്തി പോ​സ്​​റ്റ്​​മോ​ര്‍ട്ട​ത്തി​ന​യ​ക്കു​ക​യും ചെ​യ്തു.

തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ഇ​വ​ര്‍ കു​ടും​ബ​സ​മേ​തം താ​മ​സി​ച്ചു​വ​ന്ന​ത്. ഒ​രാ​ഴ്ച മു​മ്പ്​ ന​ട​ന്ന ഒ​രു ശസ​്ത്രക്രിയക്ക്​ ​ശേഷ​മാ​ണ് കൂ​ന​ന്‍വേ​ങ്ങ​യി​ലു​ള്ള കു​ടും​ബ വീ​ട്ടി​ലെ​ത്തി​യ​ത്. ഇതിനു​ശേ​ഷം മാ​ന​സി​ക പി​രി​മു​റു​ക്കം അ​നു​ഭ​വി​ച്ചി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. ഭ​ര്‍ത്താ​വ്: സ​ലിം (ക​ന​റാ ബാ​ങ്ക്, പേ​രൂ​ര്‍ക്ക​ട). മ​ക​ന്‍: അ​ക്ബ​ര്‍ഷാ.




Tags:    
News Summary - Missing bank employee found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.