വെഞ്ഞാറമൂട്: വെമ്പായം മദപുരത്ത് ആര്.എസ്.എസ്- സി.പി.എം സംഘര്‍ഷം. ഇരുഭാഗത്തുനിന്നുമായി ഏഴു പേര്‍ക്ക് പരിക്ക.് സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര് അറസ്റ്റില്‍. സി.പി.എം ബ്രാഞ്ച് സെക്രട്ടറി സുരേഷ്, വിപിന്‍, വിഘ്നേഷ് സുധി, ഡെന്നീസ് എന്നിവര്‍ക്കും ആര്.എസ്.എസ് പ്രവര്‍ത്തകരായ ജിതിന്, രാഹുല്‍, എന്നിവര്‍ക്കും മറ്റൊരാള്‍ക്കുമാണ് പരിക്കേറ്റത്.
സംഭവത്തില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരും ഒരു സി.പി.എം പ്രവര്‍ത്തകനുമാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി എട്ടിന് ആയിരുന്നു സംഭവം. ഒരു മാസം മുമ്പ് പ്രദേശത്ത് ബി.എം.എസ് സഥാപിച്ചിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ആരോ കരിഓയില്‍ ഒഴിച്ചിരുന്നു. ഇത് സിപി.എം പ്രവര്‍ത്തകരാണ് ചെയ്തതെന്നാണ് ആർ.എസ്.എസ് പ്രവര്‍ത്തകരുടെ ആരോപണം.
ഇതിനിടയില്‍ ബ്രാഞ്ച് സമ്മേളനങ്ങളോടനുബന്ധിച്ച് പ്രദേശത്തെ ഒരു ചുമടുതാങ്ങിയും ചുറ്റുവട്ടവും സി.പി.എം പ്രവര്‍ത്തകര്‍ വൃത്തിയാക്കുകയും വെള്ളയടിക്കുകയും ചെയ്തിരുന്നു. ഇതില്‍ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ സംഘടനയുടെ പേര് എഴുതുകയും ചെയ്തു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവുമുണ്ടായി.
ഈ സ്ഥിതി നില നിൽക്കെ വ്യാഴാഴ്ച വൈകീട്ട് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ മദപുരത്ത് റൂട്ട് മാര്‍ച്ച് നടത്തുകയും ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും കൈയാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു.
സംഭവമറിഞ്ഞ് വെഞ്ഞാറമൂട് വട്ടപ്പാറ, പാങ്ങോട,് പോത്തന്‍കോട,് നെടുമങ്ങാട് എന്നീ സ്റ്റേഷനുകളില്‍ നിന്ന് െപാലീസെത്തിയാണ് സംഘര്‍ഷത്തിന് അയവ് വരുത്തിയത്. െപാലീസ് തന്നെ പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപുത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അറസ്റ്റിലായവരെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് െപാലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.