വെഞ്ഞാറമൂട്: പാങ്ങോട് പഞ്ചായത്തിലെ ഭരതന്നൂര്‍ സ്റ്റേഡിയം, നെല്ലനാട് പഞ്ചായത്തിലെ ആലന്തറ നീന്തല്‍ക്കുളം എന്നിവ ആധുനിക രീതിയില്‍ നിര്‍മിക്കുന്നതിനായി ഓരോ കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഡി.കെ. മുരളി.
എം.എല്‍.എ അറിയിച്ചു ഭരതന്നൂര്‍ സ്റ്റേഡിയത്തിനായി ഫുട്ബാള്‍, വോളിബാള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, കബഡി എന്നിവ കളിക്കുന്നതിനുള്ള മള്‍ട്ടി കോര്‍ട്ട് സംവിധാനം, മൂന്നു തട്ടുകളായി കരിങ്കല്ലില്‍ സജ്ജീകരിച്ച സ്റ്റെപ് ഗ്യാലറി, ലൈറ്റിങ് തുടങ്ങിയവയുമുണ്ടാകും. നിലവിലുള്ള ശുചിമുറികള്‍, ചുറ്റുമതില്‍, സ്റ്റേജ് എന്നിവയും നവീകരിക്കും.
വെഞ്ഞാറമൂട്, നെല്ലനാട്, പ്രദേശങ്ങളിലുള്ളവരുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു ആലന്തറ നീന്തല്‍ക്കുളം നവീകരിക്കുക എന്നത്. ശോച്യാവസ്ഥയിലായിരുന്ന നിലവിലുള്ള നീന്തല്‍ക്കുളം അപ്ഗ്രേഡ് ചെയ്യുന്നതോടൊപ്പം പൂളിനു ചുറ്റും ഇന്റര്‍ലോക്ക്, റോഡില്‍ നിന്നുള്ള നടപ്പാത, ഡക്ക് ഏരിയ, ഫെന്‍സിങ് എന്നിവയുടെ നിര്‍മാണവും പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഉടന്‍ തന്നെ സാങ്കേതികാനുമതി ലഭ്യമാക്കി പുതുവര്‍ഷാരംഭത്തോടെ ടെൻഡര്‍ ചെയ്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകുമെന്നും എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.