വെഞ്ഞാറമൂട്: സ്റ്റേഷനറി മൊത്ത വിൽപനക്കടയില് തീപിടിത്തം. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ കത്തിനശിച്ചു. വെഞ്ഞാറമൂട് കെ.എസ്.ഇ.ബി ഓഫിസിന് സമീപം പ്രവര്‍ത്തിക്കുന്ന ശരവണ ട്രേഡേഴ്സിലാണ് അഗ്നിബാധയുണ്ടായത്. തിങ്കളാഴ്ച രാത്രി 12ന് ആയിരുന്നു സംഭവം.
കടയ്ക്കുള്ളില്‍നിന്ന് പുകയും തീയും ഉയരുന്നത് കണ്ട് നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് സ്ഥലത്തത്തിയ വെഞ്ഞാറമൂട് അഗ്നിശമനസേനയുടെ രണ്ട് യൂനിറ്റുകള്‍ ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. കടയ്ക്കുള്ളില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ ഏറക്കുറെയും അഗ്നിക്കിരയായി. ചൂടുകാരണം സമീപത്തെ ഇലക്ട്രിസിറ്റി ഓഫിസിലെ ഫ്രണ്ട് ഓഫിസിെൻറ ഗ്ലാസ് ചില്ലുകളും പൊട്ടിച്ചിതറി.
കടയ്ക്കുള്ളിലെ ചുമര് ഫാനില്‍നിന്ന് പടര്‍ന്ന തീ ഇലക്ട്രിക് വയറുകളിലൂടെ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും മറ്റ് സാധനങ്ങളിലേക്ക് പടരുകയുമായിരുന്നെന്നാണ് പറയപ്പെടുന്നത്. വെഞ്ഞാറമൂട് അഗ്നിശമനസേനാ നിലയം അസിസ്റ്റൻറ് സ്റ്റേഷന് ഓഫിസര്‍ എ.റ്റി. ജോർജിെൻറ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷന് ഓഫിസര്‍ അജിത് കുമാര്‍, ഫയര്‍ ആൻഡ് െറസ്ക്യു ഓഫിസര്‍മാരായ ബിനുകുമാര്‍, ബൈജു, സുമിത്ത്, ഷിബിന്‍, ഗിരീഷ്, അബ്ബാസി, റോഷന്, ഹോം ഗാർഡുമാരായ സതീഷന്, അരുണ്‍ എന്നിവരും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.