വെഞ്ഞാറമൂട്: 16കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ രണ്ടാനച്ഛന് അറസ്റ്റില്‍. കുട്ടിയുടെ ഇളയച്ഛനായ 38 കാരനെയാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മാതാവ് നൽകിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഹോസ്റ്റലിലാക്കാനെന്നുപറഞ്ഞാണ് കുട്ടിയെ കടത്തിക്കൊണ്ടുപോയത്.
കുട്ടി ഹോസ്റ്റലിലെത്തിയിട്ടിെല്ലന്നറിഞ്ഞ മാതാവ് ഓട്ടോ ഡ്രൈവറെ കണ്ട് വിവരം തിരക്കുകയും ഇരുവരും കിളിമാനൂരിലേക്കാണ് പോയതെന്ന് മനസ്സിലാക്കുകയും ചെയ്തു. തുടര്‍ന്ന്, മാതാവ് വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകി. ഇതിെൻറ അടിസ്ഥാനത്തില്‍ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും കോട്ടയത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയും പിന്നീട്, രണ്ടാനച്ഛനെതിരെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.