വെഞ്ഞാറമൂട്: സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കുനേരെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. സി.പി.എം നെല്ലനാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുജിത് മോഹന്‍ നേരെയാണ് ആക്രമണമുണ്ടായത്.
മുരൂർകോണം സ്വദേശി കൈത ബിജുവെന്ന് അറിയപ്പെടുന്ന ബിജുവാണ് അറസ്റ്റിലായ്. ഞായറാഴ്ച രാത്രി ഏഴിന് വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റോഡില്‍ മുക്കുന്നൂരില്െവച്ചായിരുന്നു സംഭവം. സി.പി.എം വെഞ്ഞാറമൂട് ഏരിയ കമ്മിറ്റി ഓഫിസില്‍ നടന്ന പാര്‍ട്ടി കമ്മിറ്റിയില്‍ പങ്കെടുത്ത് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയുമൊന്നിച്ച് ബൈക്കില്‍ പോകവെ ചിറയിന്‍കീഴ് സ്വദേശികളായ മറ്റ് മൂന്ന് പേര്‍ക്കൊപ്പം ബൈക്കിലെത്തിയ ബിജുവും സംഘവും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
ഇതിനിടെ ഉണ്ടായ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് സുജിത് മോഹന്‍ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകി. ഇതിെൻറ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് തിങ്കളാഴ്ച രാവിലെ മുരൂര്ക്കോണത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മുരൂര്‍ക്കോണം സ്വദേശി അജിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും നിരവധി, അബ്കാരി, ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ബിജുവെന്ന് പൊലീസ് പറഞ്ഞു.
രണ്ടാഴ്ച മുമ്പാണ് ഇയാള്‍ ജയിലില്‍നിന്ന് ഇറങ്ങിയത്. ബിജുവിെൻറ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്തതാണ് ആക്രമണ കാരണമെന്നാണ് സുജിത് മോഹന്‍ പറയുന്നത്. വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സൈജുനാഥിെൻറ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.