വെഞ്ഞാറമൂട്: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച ശേഷം ഭര്‍ത്താവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.കന്യാകുളങ്ങര സിയോണ്‍ കുന്ന് പെരുകൂര്‍ ഉടയന്പാറക്കോണത്ത് വീട്ടില്‍ ജോണിയാണ് ഭാര്യ ഷിബിയെ വെട്ടിയത്. തുടര്‍ന്ന്, ജോണി വിഷം കഴിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇവരുടെ വീട്ടില്‍ നിന്ന് ബഹളം കേട്ടതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പരിസരവാസികള്‍ വെട്ടേറ്റ് രക്തം വാര്‍ന്ന നിലയില്‍ കണ്ട ഷിബിയെയും വിഷം ഉള്ളില്‍ ചെന്ന് അവശ നിലയിലായ ജോണിയെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വട്ടപ്പാറ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.