വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്ത് അധീനതയിലുള്ള സ്വകാര്യ ബസ് സ്റ്റാന്റിലേക്കുള്ള റോഡ് വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ നിലയിൽ. 10 വര്‍ഷം മുമ്പ് ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് റോഡ് നിർമിച്ചത്. പിന്നീട് അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ടാർ ഇളകി കുഴികള്‍ രൂപപ്പെട്ടു.
ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനം കഴിഞ്ഞുവെങ്കിലും പ്രവര്ത്തനമാരംഭിക്കാത്തതിനാല് ഏഴ് വര്‍ഷം മുമ്പ് പഞ്ചായത്ത് അധികൃതര്‍ മത്സ്യമൊത്തവല്പന കേന്ദ്രത്തിനായി വിട്ടു നല്കി. നൂറുകണക്കിന് വാഹനങ്ങളാണ് മത്സ്യവുമായും കച്ചവടക്കാരുടേതുമായി ഇവിടെ എത്തുന്നത്. മണലിമുക്ക്, വേടക്കാല എന്നിവിടങ്ങളിലേക്ക് പോകുന്നവരും ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. റോഡിന്റെ തകര്‍ച്ച ഇവരെയെല്ലാം ബുദ്ധിമുട്ടിലായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.