വെഞ്ഞാറമൂട്: പാത്രം തലയില്‍ കുടുങ്ങിയ രണ്ടുവയസ്സുകാരന് വെഞ്ഞാറമൂട് അഗ്നിശമനസേന രക്ഷകരായി. പുല്ലമ്പാറ നെടുങ്കാണി ആഷിഖ് മന്സിലിന് ആഷിഖിെൻറ മകന് അഭിലാഹിെൻറ തലയില്‍ ആണ് പാത്രം കുടുങ്ങിയത്. ചൊവ്വാഴ്ച രാത്രി 10ന് ആയിരുന്നു സംഭവം. കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കുട്ടിയുടെ തല പാത്രത്തില്‍ അകപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ എത്ര ശ്രമിച്ചിട്ടും തലയില്‍നിന്ന് പാത്രം ഊരിയെടുക്കാന്‍ കഴിഞ്ഞില്ല. ഇതോടെ വെഞ്ഞാറമൂട് അഗ്നിശമനസേനയെ വിവരം അറിയിക്കുകയും അവര്‍ സ്ഥലത്തെത്തി കട്ടര്‍ ഉപയോഗിച്ച് പാത്രം മുറിച്ച് മാറ്റി കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. അസിസ്റ്റൻറ് സ്റ്റേഷന് ഓഫിസര്‍ സന്തോഷ് കുമാറിെൻറ നേതൃത്വത്തില്‍ അനീഷ്, ലിനു, സന്തോഷ്, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.