വെഞ്ഞാറമൂട്: മഴയില്‍ വീടിന്റെ ചുമരുകള്‍ ഇടിഞ്ഞുവീണു. അഞ്ചംഗ കുടംബം തലചായ്ക്കാന്‍ ഇടമില്ലാത്ത അവസ്ഥയിലാണ്.
നെല്ലനാട് പഞ്ചായത്തിലെ തോട്ടുപുറം കാന്തലക്കോണം വാർഡില്‍ ചരുവിള പുത്തന്‍വീട്ടില്‍ സരിതയുടെ വീടിന്റെ ചുമരുകളാണ് ഇടിഞ്ഞുവീണത്. മണ്‍കട്ട കൊണ്ടും മണ്ണ് കുഴച്ചുെവച്ചതുമായ ചുമരുകളോടു കൂടിയതാണ് വീട്. മേൽക്കൂരയാകട്ടെ ഓല മേഞ്ഞതും വര്‍ഷങ്ങളായി ഓല മേഞ്ഞിട്ടില്ലാത്തതിനാല് ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലുമാണ്. ചോര്‍ച്ച ഒഴിവാക്കാന്‍ പലേടങ്ങളില്നിന്നായി പഴയ പ്ലാസ്റ്റിക് ഷീറ്റുകള്‍ ശേഖരിച്ച് ഇട്ടാണ് മഴയില്‍നിന്ന് കുറച്ചെങ്കിലും രക്ഷ നേടിയിരുന്നത്.
കാലപ്പഴക്കത്താല്‍ ഇവയും കീറിയതോടെ കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വെള്ളമിറങ്ങി കുതിരുകയും ചുമരുകള്‍ ഇടിഞ്ഞുവീഴുകയുമായിരുന്നു. സരിതയെ കൂടാതെ മാതാവും 95 വയസ്സുള്ള മുത്തശ്ശിയും 19ഉം 17ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്.
വീടിന്റെ ചുമരുകളില്‍ ഒരുഭാഗം ഇടിയുകയും ശേഷിക്കുന്ന ഭാഗങ്ങള്‍ ഏത് നിമിഷവും നിലം പൊത്താമെന്ന അവസ്ഥയിലുമായതോടെ എവിടെ അന്തിയുറങ്ങും എന്ന ആശങ്കയിലാണ് ഈ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.