വെഞ്ഞാറമൂട്: വേയാധികയിൽനിന്ന് രണ്ട് പവെൻറ സ്വര്‍ണ മാല കൈക്കലാക്കി യുവാവ് മുങ്ങി. വെഞ്ഞാറമൂടിന് സമീപം മാരിയം അഷ്ടമിയില്‍ ഭഗവതി(75)യുടെ മാലയാണ് അപഹരിച്ചത്. രാവിലെ 10.30ന് വെഞ്ഞാറമൂട് ജങ്ഷനില്‍ െവച്ചായിരുന്നു സംഭവം. മെഡിക്കല്‍ ലാബില്‍ വിവിധ പരിശോധനകൾക്കായി എത്തിയ ഭഗവതി വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തുനിൽക്കുന്നതിനിടെ ജ്വല്ലറിയില്നിന്നാെണന്നും പറഞ്ഞ് ഒരു യുവാവ് സമീപിച്ചു.
മാല വാങ്ങിയപ്പോള്‍ നൽകിയ ബില്ലുകളുടെ നമ്പറുകള്‍ നറുക്കിട്ടപ്പോള്‍ സമ്മാനം ലഭിച്ചിട്ടുെണ്ടന്നും നമ്പര്‍ നോക്കാന്‍ മാല ഊരി നൽകണമെന്നും ആവശ്യെപ്പട്ടു. തുടര്‍ന്ന് ഭഗവതി മാല ഊരി നൽകി. മാല വാങ്ങിയ യുവാവ് ഉടൻ റോഡ് മുറിച്ചുകടന്ന് ഓടി രക്ഷപ്പെട്ടു.
വയോധിക വഹളംെവച്ചതിനെത്തുടർന്ന് ജങ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനടക്കം എത്തി യുവാവിനായി െതരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സമീപത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് യുവാവിനെ കണ്ടെത്താൻ െപാലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.