വെഞ്ഞാറമൂട്: രണ്ട് സ്ഥാപനങ്ങളില്‍ നടന്ന മോഷണങ്ങളില്‍ ഒരിടത്തുനിന്ന് 17 മൊബൈല്‍ ഫോണുകളും മറ്റൊരിടത്ത് നിന്ന് 6,500 രൂപയും തൊഴിലുപകരണങ്ങളും നഷ്ടമായി.
വെഞ്ഞാറമൂട് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന യുവിന് മൊബൈല്‍ ഫോണ്‍ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, കിഴക്കേ റോഡില്‍ പൂരം കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ഡ്രീംസ് ബ്യൂട്ടി സലൂണ്‍ എന്നിവിടങ്ങളാണ് മോഷണം നടന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് ഫോണുകള്‍ നഷ്ടപ്പെട്ടത്. ബ്യൂട്ടി സലൂണില്‍ നിന്ന് 6,500 രൂപയും തൊഴിലുപകരണങ്ങളും നഷ്ടപ്പെട്ടു.
തിങ്കളാഴ്ച രാവിലെ സ്ഥാപനങ്ങള്‍ തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗ്ലാസ്ഡോര്‍ പൊട്ടിച്ചും സലൂണിലെ ഷട്ടറിലെ പൂട്ട് പൊളിച്ചുമാണ് മോഷ്ടാവ് അകത്ത് കടന്നത്.
രണ്ട് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവര്‍ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകി. കേസെടുത്ത പൊലീസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ ഒരാള്‍ ടോര്‍ച്ച് തെളിച്ച് അകത്ത് സാധനങ്ങള്‍ പരിശോധിക്കുന്ന ദൃശ്യം കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.