വെഞ്ഞാറമൂട്: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന വെഞ്ഞാറമൂട് ജങ്ഷനിൽ ട്രാഫിക് സിഗ്നല്‍ ലൈറ്റിങ് സംവിധാനം നോക്കുകുത്തിയായി മാറിയിട്ട് 10 വര്‍ഷം പിന്നിടുന്നു.
2012ല്‍ സ്ഥാപിച്ച സോളാര്‍ പവേര്‍ഡ് സിഗ്നല്‍ ലൈറ്റുകളാണ് ഉപയോഗശൂന്യമായത്. കെ.എസ്.ടി.പി അധികൃതരാണ് പദ്ധതിക്കുവേണ്ടി പണം മുടക്കിയത്. കെള്‍ട്രോണ്‍ ആയിരുന്നു കാരറുകാര്. 12 ലക്ഷത്തോളം രൂപയായിരുന്നു അടങ്കല്‍ തുക. തുടർന്ന് ലൈറ്റ് സ്ഥാപിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ പ്രവർത്തനം ആരംഭിക്കുകയും ഒരു മണിക്കൂറിനുള്ളില്‍ തകരാർ സംഭവിച്ച് പ്രവര്‍ത്തനം നിലക്കുകയുമായിരുന്നു.
എന്നാല്‍, അന്ന് കേടായ സിഗ്നല്‍ ലൈറ്റിങ് സംവിധാനം 10 വര്‍ഷം കഴിഞ്ഞിട്ടും ശരിയാക്കി പ്രവൃത്തിപ്പിക്കാന്‍ കെൽട്രോണോ അത് ചെയ്യിപ്പിക്കാന്‍ കരാര്‍ നൽകിയ കെ.എസ്.ടി.പിയോ ഇത് ചോദ്യം ചെയ്യാന്‍ ഭരണം സംവിധാനമോ തയാറായില്ല. ഇതോടെ പൊതു ഖജനാവില്‍നിന്ന് പണം മുടക്കി നടപ്പാക്കിയ പദ്ധതി തുടങ്ങിയ ദിവസംതന്നെ ഒടുങ്ങുകയും ട്രാഫിക് സിഗ്നല്‍ ലൈറ്റ് നോക്കുകുത്തിയായി മാറുകയുമാണുണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.