വെഞ്ഞാറമൂട്: വലിയ കട്ടയ്ക്കാലില്‍ വീട്ടിൽ പാർക്ക്ചെയ്തിരുന്ന കാറുകള്‍ തീയിട്ട് നശിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍. വര്‍ക്കല വെണ്ണിയോട് ചരുവിള വീട്ടില്‍ രാജ്കുമാര് (39), മണമ്പൂര്‍ ഒറ്റൂര്‍ വലിയവിള വീട്ടില്‍ അനില്‍ കുമാര്‍ (50) എന്നിവരാണ് അറസ്റ്റിലായത്. വലിയകട്ടയ്ക്കാല്‍ മുരുകവിലാസത്തില്‍ ദാമോദരന്റെ കാറുകളാണ് നശിപ്പിച്ചത്.
ഇദ്ദേഹത്തിന്റെ മകന് മുരുകനുമായി പ്രതികളിലൊരാളായ അനില്‍കുമാറിന് ഗള്‍ഫില്‍ വെച്ചുണ്ടായ പ്രശ്നങ്ങളുടെ പ്രതികാരമായിട്ടാണ് കാറുകള്‍ക്ക് തീയിട്ടതെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വര്‍ക്കലയില്‍നിന്ന് കാറിലെത്തിയ പ്രതികളില്‍ രാജ്കുമാര് മതില് ചാടിക്കടന്ന് വീട്ടുവളപ്പിലെത്തി ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് തീയിടുകയും വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് രക്ഷപ്പെടുകയുമായിരുന്നു.
വിവരം അറിഞ്ഞെത്തിയ വെഞ്ഞാറമൂട് പൊലീസ് വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളും മൊബൈല്‍ ഫോണുകളും കേന്ദ്രീകരിച്ച് നടത്തിയ അേന്വഷണത്തില്‍ പ്രതികളെ വര്‍ക്കല നരിക്കല്ല് മുക്കില്‍നിന്ന് പിടികൂടുകയായിരുന്നു. വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനൂപ് കൃഷ്ണയുടെ നേതൃത്വത്തില്‍ എസ്.ഐമാരായ ഷാന്‍, ഷാജി, എ.എസ്.ഐ ദിലീപ്, സിവിൽ പൊലീസ് ഓഫിസര്‍മാരായ ഫിറോസ്, വിനീഷ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.