വെഞ്ഞാറമൂട്: ആഘോഷപൂര്‍വം ഉദ്ഘാടനം ചെയ്ത മത്സ്യവിപണനകേന്ദ്രം ഉപേക്ഷിക്കപ്പെട്ട നിലയില്‍. പൊതുഖജനാവിലെ രണ്ടരക്കോടി രൂപ നഷ്ടത്തില്‍ കലാശിച്ചു. നെല്ലനാട് പഞ്ചായത്തിെൻറ കീഴിലുള്ള വെഞ്ഞാറമൂട് ചന്തയില്‍ ഫിഷറീസ് െഡവലപ്മെൻറ് കോര്പറേഷന് രണ്ടരക്കോടി രൂപ മുടക്കി നിർമിച്ച അന്തർദേശീയ നിലവാരത്തിലുള്ള മത്സ്യവിപണനകേന്ദ്രമാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ തുടരുന്നത്.
പല പ്രദേശങ്ങളില്‍നിന്നുമായി ഒട്ടനവധി വാഹനങ്ങളില്‍ ഇവിടെ മത്സ്യമെത്താറുണ്ട്. ഇവയുടെ ലേലവും മൊത്തവിതരണവും ചില്ലറ വിൽപനയുമൊക്കെയായി നൂറ് കണക്കിന് പേരാണ് ചന്തയെ ആശ്രയിച്ച് കഴിയുന്നത്. എന്നാല്‍, വിൽക്കാതെവരുന്ന മത്സ്യങ്ങളോ വിൽപനക്കുശേഷം ബാക്കിവരുന്നവയോ കേടുകൂടാതെ സൂക്ഷിക്കാന്‍ സംവിധാനം ഉണ്ടായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് ഫിഷറീസ് െഡവലപ്മെൻറ് കോർപറേഷന് ചന്തയില്‍ അന്തർദേശീയ നിലവാരത്തിലുള്ള മത്സ്യവിപണനകേന്ദ്രം എന്ന ആശയവുമായി മുന്നോട്ടുവരുന്നത്. 2013ല്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചു.
2014ല്‍ നിർമാണം പൂര്‍ത്തിയായ വിപണനകേന്ദ്രം അന്നത്തെ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. പിന്നീട് ഈ സ്ഥാപനത്തിെൻറ നടത്തിപ്പ് അവകാശം പഞ്ചായത്തിന് കൈമാറി. എന്നാല്‍ അഞ്ചുവര്‍ഷം പിന്നിട്ടിട്ടും സ്ഥാപനം തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ നടപടിയുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.