വെഞ്ഞാറമൂട്: വാഹനം തട്ടിയതുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയ യുവാവ് സ്റ്റേഷനിൽ അതിക്രമം കാട്ടി ജനൽ ചില്ലുകൾ ഇടിച്ചുപൊട്ടിച്ചു. പത്തനംതിട്ട സ്വദേശി ജോമോൻ ആണ് (29) അതിക്രമം കാട്ടിയത്. തിങ്കളാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം.
കീഴായിക്കോണത്ത് ശാലിനി ഭവന് സമീപം ജോമോന്റെ കാർ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥൻ സഞ്ചരിച്ച കാറിൽ ഇടിച്ചു. ഇദ്ദേഹം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജോമോനെ സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിൽ നിൽക്കുമ്പോൾ പെട്ടെന്ന് അക്രമാസക്തനാകുകയും സ്റ്റേഷനിലെ ജനൽ ചില്ലുകൾ ഇടിച്ചു പൊട്ടിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. കൈക്ക് പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.