വീട്ടിൽ കയറി അക്രമം: കോൺഗ്രസ് പ്രവർത്തകർ അറസ്​റ്റിൽ

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ്‌ വാ​ർ​ഡ്‌ പ്ര​സി​ഡ​ൻ​റി​നെ​യും ഭാ​ര്യ​യെ​യും വീ​ട്ടി​ൽ​ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്​​റ്റി​ൽ. പാ​ള​യം ബ്ലോ​ക്ക്‌ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ഗേ​ഷ് കു​മാ​ർ, ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നും യൂ​ത്ത് കോ​ൺ​ഗ്ര​സ് യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റു​മാ​യ ര​ഞ്ജി​ത്ത് കു​മാ​ർ എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ഡി.​സി.​സി​ക്ക് ന​ൽ​കി​യ പ​രാ​തി​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പൊ​ലീ​സ് പ​റ‍യു​ന്നു. രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ ഏ​ഴു​മാ​സം ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ സ​രി​ത​യെ​യും സം​ഘം ആ​ക്ര​മി​ച്ചി​രു​ന്നു. ഇ​വ​ർ എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.


Tags:    
News Summary - violence: Congress activists arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.