തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിവിധ പാർട്ടി പ്രവർത്തകർ തമ്മിൽ ൈകയാങ്കളി, ഒാഫിസ് അടിച്ചുതകർക്കൽ, വാഹനം കത്തിക്കൽ തുടങ്ങിയ അക്രമസംഭവങ്ങൾ അരങ്ങേറി. വിവിധയിടങ്ങളിൽ കേസെടുത്തു.ഒരാൾക്ക് പരിക്കേറ്റു. പലയിടങ്ങളിലും പോസ്റ്ററുകൾ കത്തിച്ചു. തപാൽ വോട്ടുകൾ മനഃപൂർവം കളഞ്ഞെന്ന് പരാതിയുയർന്നു.
തെരഞ്ഞെടുപ്പ് ദിവസം നടത്തിയ കൊലപാതകശ്രമത്തിന് രണ്ടുപേർ അറസ്റ്റിലായി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുദിവസം വോട്ടെടുപ്പ് നടക്കവേ നാവായിക്കുളം ഹയർ സെക്കൻഡറി സ്കൂളിന് സമീപം പട്ടാളംമുക്കിൽ വാക്കുതർക്കത്തെത്തുടർന്ന് പരസ്പരം കത്തിക്കുത്ത് നടത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടുപേരെയാണ് കല്ലമ്പലം െപാലീസ് പിടികൂടിയത്. നാവായിക്കുളം ആലുംകുന്ന് നിയാസ് മൻസിലിൽ നിയാസ് (32), പട്ടാളംമുക്ക് വിഷ്ണുഭവനിൽ വിഷ്ണു (32) എന്നിവരെയാണ് കല്ലമ്പലം എസ്.ഐ ഗംഗാപ്രസാദിെൻറ നേതൃത്വത്തിലുള്ള െപാലീസ് പിടികൂടിയത്.
കൂൺ കച്ചവടക്കാരനായ പ്രവാസിയെ ആക്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പാലോട് പ്രതിഷേധം ശക്തം.ആക്രമികളുടെ ഭീഷണി നിലനിൽക്കുന്നതിനാൽ ബൈക്കിൽ കൂൺ വിൽപന നടത്തുന്ന തനിക്ക് ഉപജീവന മാർഗം അടഞ്ഞതായി പരാതിക്കാരനായ കരിമൻകോട് ശ്രീനികേതനിൽ ഉണ്ണികൃഷ്ണൻ പറയുന്നു.
തെരഞ്ഞെടുപ്പ് തലേന്ന് ബൂത്ത് അലങ്കരിക്കാൻ എത്തിയതിെൻറ പേരിൽ ബൈക്കിൽ കൂണുകളുമായി കച്ചവടത്തിന് പോകവേ ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ പാപ്പനംകോട് ജങ്ഷനിൽ അക്രമത്തിനിരയായെന്നാണ് പരാതി. പാലോട് പഴയ ബസ് സ്റ്റേഷൻ ജങ്ഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രണ്ട് പേരാണ് മർദിച്ചതെന്ന് ഉണ്ണികൃഷ്ണൻ നൽകിയ പരാതിയിൽ പറയുന്നു.
പാലോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് പ്രവർത്തകർ പാലോട് ജങ്ഷനിൽ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.