കല്ലമ്പലം: മഴയിൽ നാവായിക്കുളം മുല്ലനല്ലൂർ മേഖലയിൽ വ്യാപക കൃഷിനാശം. മുല്ലനല്ലൂർ കുരിശിങ്കൽ വീട്ടിൽ വിൻസെന്റിന്റെ കൃഷിയിടത്തിൽ കുലച്ച വാഴകൾ വ്യാപകമായി ഒടിഞ്ഞു വീണു. കുല വന്ന 70 ഓളം ഏത്തവാഴകളാണ് നശിച്ചത്. കഴിഞ്ഞ രാത്രിയിലെ മഴയിലും കാറ്റിലും വാഴ ഒടിഞ്ഞുവീഴുകയായിരുന്നു. കർഷകൻ പാട്ടത്തിനെടുത്ത വയലിലാണ് കൃഷി ചെയ്തിരുന്നത്. പലിശക്കും കടം വാങ്ങിയും കൃഷിക്കാർക്കുണ്ടായ നഷ്ടം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അടിക്കടി ഉണ്ടാകുന്ന പ്രകൃതിക്ഷോഭത്തിൽ കൃഷി നശിക്കുന്നത് കാരണം വലിയ കട കെണിയിലാണു പ്രദേശത്തെ കർഷകർ.
ബന്ധപ്പെട്ട അധികാരികൾ നേരിട്ടെത്തി നഷ്ടം കണക്കാക്കി ധനസഹായം നൽകാനുള്ള നടപടി സീകരിക്കണമെന്ന് സി.പി.ഐ നേതാവ് ശിവദാസൻ മുല്ലനല്ലൂർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.