തിരുവനന്തപുരം: നഗരത്തിൽ റോഡ് നിർമാണത്തിനിടെ വീണ്ടും അപകടം; ജനറൽ ആശുപത്രി - വഞ്ചിയൂർ കോൺവെന്റ് റോഡിൽ തൊഴിലാളി കുഴിയിൽ വീണു.
പണിക്കിടെ സമീപത്തെ മൺകൂന ദേഹത്തേക്ക് പതിക്കുകയായിരുന്നു. കഴുത്തോളം മണ്ണ് വീണതോടെ പുറത്തേക്കെത്താൻ സാധിക്കാത്ത സാഹചര്യമായിരുന്നു. തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മണ്ണ് നീക്കി രക്ഷപ്പെടുത്തി. സ്മാർട്ട് സിറ്റി റോഡിന്റെ പണി അനന്തമായി നീളുന്നതിൽ പ്രതിഷേധം ശക്തമാണ്. മുമ്പ് ഒരു മാധ്യമപ്രവർത്തകനും സമാനമായ രീതിയിൽ അപകടത്തിൽപ്പെട്ടിരുന്നു.
റോഡിന്റെ വിവിധ ഭാഗങ്ങളിൽ ആഴമുള്ള കുഴികളാണുള്ളത്. പലയിടങ്ങളിലും അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.