ഗൂഡല്ലൂർ: ഉപരിപഠനത്തിനായി വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നിെല്ലന്ന് പരാതി. പന്തല്ലൂർ ഇൻകോ നഗറിലെ ഫിറോസിൻെറ ഭാര്യ ഷാജിതയാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ സ്പെഷൽ സെല്ലിലേക്ക് ഇതുസംബന്ധിച്ച് പരാതി അയച്ചത്. മകൻ ഫാരിസ് പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിനായി ബംഗളൂരുവിലെ ഒരു സ്വകാര്യ കോളജിൽ ബി.എസ്.ഇ കാർഡിയോ കെയർ പഠനത്തിനായി പന്തല്ലൂർ ഇന്ത്യൻ ബാങ്ക് ശാഖയിൽ വിദ്യാഭ്യാസ വായ്പക്ക് അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ ആറുമാസമായി ഓരോ ഒഴികഴിവുകൾ പറഞ്ഞ് ബാങ്ക് അധികൃതർ വലക്കുകയാെണന്നും അവർ പരാതിപ്പെട്ടു. കൂലിപ്പണിയെടുത്തു ജീവിക്കുന്നതാണ് കുടുംബം. ഇതിനിടെ മറ്റൊരു രീതിയിൽ പണം ലഭ്യമാക്കാൻ കഴിയാത്തതുമൂലമാണ് വിദ്യാഭ്യാസ വായ്പക്ക് അപേക്ഷ നൽകിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ വായ്പ ലഭിക്കാൻ നടപടിയെടുക്കണമെന്ന് അവർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.