ഗൂഡല്ലൂർ താലൂക്ക് ആശുപത്രി ജില്ല ആശുപത്രിയായി ഉയർത്തും -മന്ത്രി രാമചന്ദ്രൻ

ഗൂഡല്ലൂർ: ഗൂഡല്ലൂർ താലൂക്ക് ആശുപത്രി ജില്ല ആശുപത്രിയായി അപ്ഗ്രേഡ് ചെയ്യാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു വരുന്നതായി വനംമന്ത്രി കെ. രാമചന്ദ്രൻ വാർത്തക്കുറിപ്പിൽ അറിയിച്ചു. ഗൂഡല്ലൂരിൽ വിദഗ്ധ ചികിത്സ ലഭ്യമാവാത്തതിനാൽ ഇവിടത്തെ ജനങ്ങൾ അഞ്ചു മണിക്കൂർ യാത്ര ചെയ്ത്​ കോയമ്പത്തൂരിലേക്കോ കേരളത്തിലേക്കോ പോകേണ്ട സ്ഥിതിയാണ്​. ഊട്ടി ജില്ല ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തി. ഈ സാഹചര്യത്തിലാണ് ഗൂഡല്ലൂർ താലൂക്ക് ആശുപത്രിക്ക് ജില്ല ആശുപത്രിയുടെ അന്തസ്സ് നൽകാനുള്ള നടപടികൾ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന​െതന്ന് മന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ചുള്ള ഗസറ്റ് വിജ്ഞാപനം വൈകുന്നത് നടപടിക്രമങ്ങളൂടെ വൈകൽ കാരണമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് വിഷയം എത്തിച്ചതായി വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.