അപ്പർഭവാനി സന്ദർശിക്കാൻ ടൂറിസ്റ്റുകളെ അനുവദിക്കണം

മഞ്ചൂർ: കുന്താ താലൂക്കിലെ അപ്പർ ഭവാനി വൈദ്യുതിനിലയങ്ങൾ അടക്കമുള്ള മലമ്പ്രദേശങ്ങൾ സന്ദർശിക്കാൻ വിനോദസഞ്ചാരികളെ അനുവദിക്കണമെന്ന ആവശ്യം ശക്തമായി. മഞ്ചൂർ, അവലാഞ്ചി, അപ്പർ ഭവാനി ഭാഗത്ത് മലനിരകളും വരയാടുകളുടെ സഞ്ചാരകേന്ദ്രങ്ങളാണ്. അവലാഞ്ചിയിൽ സന്ദർശനാനുമതി ഉണ്ട്. അതേസമയം, അപ്പർഭവാനിയിലേക്ക് നിയന്ത്രണമാണുള്ളത്. ഇവ നീക്കണമെന്നാണ് വനംവകുപ്പ് അധികൃതരോട് ടൂറിസ്റ്റുകളും പൊതുജനങ്ങളും ആവശ്യപ്പെടുന്നത്. വൈദ്യുതിനിലയങ്ങൾ കൂടുതലുള്ള മേഖലകൂടിയാണ് ഇവിടെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.