ഗൂഡല്ലൂർ: നീലഗിരിയുടെ ജില്ല ആസ്ഥാനമായ ഊട്ടിയിൽ പ്രസന്ന കാലാവസ്ഥയായതോടെ ഉഷ്ണമേഖല പ്രദേശങ്ങളിൽ നിന്നും കേരളം, കർണാടക ഭാഗത്തുനിന്ന് സഞ്ചാരികളുടെ വരവ് വർധിച്ചു. കഴിഞ്ഞ ഒക്ടോബറിൽ തന്നെ സഞ്ചാരികളുടെ വരവ് വർധിച്ചിരുന്നു. ഇ- രജിസ്ട്രേഷൻ, ഇ-പാസും റദ്ദാക്കുകയും വാക്സിനേഷൻ രണ്ടു ഡോസും എടുത്തവർക്ക് ജില്ലയിലേക്ക് പ്രവേശിക്കാം എന്ന അനുകൂല സാഹചര്യം വന്നതോടെയാണ് ഊട്ടിയിലേക്ക് സഞ്ചാരികളുടെ വരവ് കൂടിയത്.
ചെന്നൈ, മധുരൈ, തിരുെനൽവേലി,സേലം തുടങ്ങിയ സംസ്ഥാനത്തിൻെറ സമതല പ്രദേശങ്ങളിൽ നിന്നും വടക്കേ ഇന്ത്യയിൽ നിന്നുമാണ് ടൂറിസ്റ്റുകൾ കൂടുതൽ എത്തുന്നത്. കേരളത്തിൽ നിന്നും ടൂറിസ്റ്റ് ബസുകളിലും കുടുംബത്തോടെ സഞ്ചാരികൾ എത്തിത്തുടങ്ങി.
ഇതോടെ വിനോദസഞ്ചാരമേഖലയിൽ ഊട്ടി, കൂനൂർ,ഗൂഡല്ലൂർ നഗരവും സജീവമായി.ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിലാണ് സഞ്ചാരികളുടെ തിരക്ക് കൂടുതൽ കാണപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.