മാനന്തവാടി: റവന്യു വകുപ്പ് ഭൂമിയുടെ പോക്കുവരവ് ചെയ്ത് നൽകാത്തതിനാൽ പുതിയിടം- മക്കിമല പ്രദേശത്തെ ജനങ്ങൾ ദുരിതത്തിൽ. സർവേ നമ്പർ 68/1ബി, 90/1ൽപെട്ട ഏക്കർകണക്കിന് ഭൂമിക്കാണ് റവന്യു വകുപ്പ് പോക്കുവരവ് നടത്തി നൽകാത്തത്. പട്ടയ ഭൂമിയിലെ റിസർവ് മരങ്ങളുടെ പേരിലാണ് പോക്കുവരവ് നടത്താത്തത്. ലൈഫ് മിഷനിൽ വീട് ലഭിച്ചവർ ഉൾപ്പെടെയാണ് ദുരിതം പേറുന്നവർ.
തവിഞ്ഞാൽ പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകളിലെ എഴുനൂറിലധികം വരുന്ന കുടുംബങ്ങളാണ് പ്രയാസമനുഭവിക്കുന്നത്. വില്ലേജിൽനിന്ന് പോക്കുവരവ് ചെയ്ത് ലഭിക്കാത്തതിനാൽ ഇവർക്ക് നിഷേധിക്കപ്പെടുന്നത് നിരവിധി ആനുകൂല്യങ്ങളാണ്. സർക്കാറിൽ നിന്നുള്ള, വിദ്യാഭ്യാസ വായ്പ, മറ്റു ബാങ്ക് വായ്പകൾ കൂടാതെ ലൈഫ് മിഷനിൽ വീട് കിട്ടിയാൽ പോലും നിർമിക്കാനാവാത്ത അവസ്ഥ. 1960, 62 കാലഘട്ടങ്ങളിൽ പട്ടയം ലഭിച്ചവരാണ് ഇവിടത്തുകാർ. അന്ന് റിസർവ് ചെയ്ത മരങ്ങൾ നിലവിൽ ഇല്ലെന്ന കാരണത്താലാണ് ഇപ്പോൾ വില്ലേജ് അധികൃതർ ഭൂമി പോക്കുവരവ് ചെയ്ത് നൽകാത്തത്.
എന്നാൽ, വർഷങ്ങളുടെ പഴക്കത്താൽ നശിച്ചുപോയതാണ് പല മരങ്ങളും. ചിലത് ഇപ്പോഴും പറമ്പുകളിൽ ദ്രവിച്ചുനിൽക്കുന്നുമുണ്ട്. മക്കളുടെ വിവാഹത്തിനും മറ്റും ബാങ്ക് വായ്പ തരപ്പെടുത്താൻ പോലും സാധിക്കാത്ത അവസ്ഥയാണിവർക്ക്. സ്ഥലം വിൽക്കാനും കഴിയുന്നില്ല. ജില്ലയിലെ മൂന്ന് എം.എൽ.എമാരുടെ മുന്നിലും ഇവർ ദുരിതകഥകൾ വിവരിച്ചുകഴിഞ്ഞു. ഇനി അവരിൽ പ്രതീക്ഷയർപ്പിച്ചു കഴിയുകയാണ് രണ്ടു വാർഡിലെയും കുടുംബങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.