മുത്തങ്ങയിൽ പാൻമസാല പിടികൂടിയപ്പോൾ

മുത്തങ്ങയിൽ 14 ലക്ഷത്തി​െൻറ പാൻമസാല പിടികൂടി

സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ്​ ചെക്പോസ്​റ്റിൽ ശനിയാഴ്ച രാവിലെ നടത്തിയ വാഹന പരിശോധനയിൽ 14 ലക്ഷം രൂപയുടെ പാൻമസാല പിടികൂടി.

കർണാടകയിൽനിന്ന്​ കേരളത്തിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടുവന്ന 1100 കിലോ പാൻമസാലയാണ് പിടികൂടിയത്. മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെയും വാഹനവും കസ്​റ്റഡിയിൽ എടുത്തു.

സർക്കിൾ ഇൻസ്​പെക്ടർ ജുനൈദിെൻറ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ എക്സൈസ്​ ഇൻസ്​പെക്ടർ പി. ബാബുരാജ്, എം.പി. ഹരിദാസൻ, കെ.കെ. അജയകുമാർ, സിവിൽ എക്സൈസ്​ ഓഫിസർമാരായ സി. സുരേഷ്, അമൽദേവ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - 14 lakh worth of pan masala seized from Muthanga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.