മുത്തങ്ങയിൽ കുഴൽപ്പണവുമായി പിടിയിലായവർ
സുൽത്താൻ ബത്തേരി: മുത്തങ്ങ തകരപ്പാടി ചെക്ക്പോസ്റ്റിൽ പച്ചക്കറി വണ്ടിയിൽ കടത്തുകയായിരുന്ന 51,39,450 രൂപയുടെ കുഴൽപ്പണം പിടികൂടി.
വാഹനത്തിലുണ്ടായിരുന്ന കമ്പളക്കാട് സ്വദേശി പഞ്ചാര അഷ്റഫ് (43), താമരശ്ശേരി മാനിപുരം സ്വദേശി കോളിയോടി കുന്നുമ്മൽ മുജീബ് റഹ്മാൻ (44) എന്നിവരെ അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രിയാണ് പിടിയിലായത്. ജില്ല പൊലീസ് മേധാവി ആർ. ഇളങ്കോക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പൊലീസ് മുത്തങ്ങയിലെത്തിയത്. ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണമടങ്ങിയ പൊതി.
സുൽത്താൻ ബത്തേരി സി.ഐ പുഷ്പകുമാർ, എസ്.ഐ മണി, എ.എസ്.ഐ മാത്യു, സിവിൽ പൊലീസ് ഓഫിസർമാരായ രമേശ് ബാബു, സുബൈർ, സ്മിജു, അബ്ദുൽ ലത്തീഫ് എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.