പാ​ൽ​ച്ചു​ര​ത്തി​ൽ ച​ര​ക്ക് ലോ​റി അ​പ​ക​ടം

മാ​ന​ന്ത​വാ​ടി: ക​ണ്ണൂ​ർ-​വ​യ​നാ​ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ൽ​ച്ചു​ര​ത്ത് ച​ര​ക്ക് ലോ​റി അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. നി​യ​ന്ത്ര​ണം​വി​ട്ട് ലോ​റി​മ​ര​ത്തി​ലി​ടി​ച്ച്‌ നി​ന്ന​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​​െച്ച മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം. ക​മ്പ​ള​ക്കാ​ട് നി​ന്ന് മം​ഗ​ളൂ​രുവി​ലേ​ക്കു പോ​കു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ല്‍പെ​ട്ട​ത്.

ബോ​യ്സ് ടൗ​ണ്‍ കൊ​ട്ടി​യൂ​ര്‍ ചു​രം പാ​ത​യി​ല്‍ ആ​ശ്ര​മം ജ​ങ്ഷ​ന് സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി മ​ണ്‍തി​ട്ട​യി​ല്‍ ഇ​ടി​ച്ച ശേ​ഷം മ​ര​ത്തി​ല്‍ ത​ങ്ങി നി​ല്‍ക്കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ര്‍ ആ​ല​പ്പു​ഴ സ്വ​ദേ​ശി ബി​ന്ദു​ലാ​ലി​ന് (54) കാ​ബി​നു​ള്ളി​ല്‍നി​ന്ന് പു​റ​ത്തു​ക​ട​ക്കാ​നാ​യി​ല്ല. തു​ട​ര്‍ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. ലോ​റി​യി​ല്‍ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ഹാ​യി നേ​രി​യ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

Tags:    
News Summary - accidant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.