ഗൂഡല്ലൂർ: മുതുമല വനത്തിൽ കൊണ്ടുപോയി വിട്ട മോഴയാന വീണ്ടും പന്തല്ലൂർ ഭാഗത്തേക്ക് വരുന്നതായി സൂചന. വനമേഖല വിട്ടുവരാത്തവിധം തടയാൻ അതിർത്തിയിൽ താപ്പാനകളുമായി വനപാലകർ നിലയുറപ്പിച്ചു. കഴിഞ്ഞ ഒരാഴ്ച മുമ്പാണ് പുളിയംപാറ കാപ്പിക്കാട് ഭാഗത്തുനിന്ന് പന്തല്ലൂർ മഗ്ന ടു (പി.എം.ടു) എന്ന പേരിൽ നോട്ടമിട്ട് വനപാലകർ നിരീക്ഷിച്ചിരുന്ന മോഴയാനയെ പിടികൂടി മുതുമല കടുവാ സങ്കേതത്തിലെ വനമേഖലയിൽ കൊണ്ടുവിട്ടത്.
ആന വീണ്ടും മസിനഗുഡി വനമേഖലയിൽ എത്തിയത് തിരിച്ചറിഞ്ഞ വനപാലകർ വീണ്ടും ഗൂഡല്ലൂർ പന്തല്ലൂർ ഭാഗത്തേക്ക് എത്താതിരിക്കാൻ മുതുമല അതിർത്തികളിൽ എട്ടു താപ്പാനകളെ നിർത്തിയിട്ടുണ്ട്. സുജയ്, വിജയ് എന്നീ ഇരട്ട ആനകളുമായി തിരച്ചിലും തുടങ്ങി.
വനത്തിൽ വിട്ട ആന മടങ്ങിവരുന്നത് വനപാലരെ ഞെട്ടിച്ചിരിക്കുകയാണ്. നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ,പന്തല്ലൂർ സമീപമുള്ള പ്രദേശങ്ങളിൽ അരിയും ഗോതമ്പും ഉപ്പും മറ്റും തിന്നാൻ നൂറിലധികം വീടുകളിൽ കയറി നാശം വിതച്ച ആന രണ്ടുപേരെ കൊല്ലുകയും ചെയ്തു.
ഇതേത്തുടർന്ന് ആനയെ മയക്കുവെടിവെച്ച് പിടികൂടുകയായിരുന്നു. റേഡിയോ കാളർ ഉപകരണങ്ങളും ഘടിപ്പിച്ചാണ് വിട്ടത്. ഇങ്ങനെയാണ്ആന ഗൂഡല്ലൂർ ഭാഗത്തേക്ക് വരാൻ തുടങ്ങിയെന്നും ഏകദേശം 50 മുതൽ 70 വരെ കിലോമീറ്ററുകൾ താണ്ടി തെപ്പക്കാട് ഭാഗത്തേക്ക് എത്തിയെന്നും വനംവകുപ്പ് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.