മാനന്തവാടി: വയനാട് മെഡിക്കൽ കോളജിലെ ആംബുലൻസുകൾ കൂട്ടത്തോടെ കട്ടപ്പുറത്ത്. അവസരം മുതലാക്കി സ്വകാര്യ ആംബുലൻസുകളുടെ ചൂഷണവും. ജില്ല ആശുപത്രിയായിരുന്ന കാലത്ത് ലഭിച്ച ആറ് ആംബുലൻസുകളിൽ ഒന്ന് മാത്രമാണ് സർവിസ് നടത്തുന്നത്.
ഒരുവണ്ടിക്ക് ടയർ ഇല്ല. ഒന്നിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല തുടങ്ങിയ നിസ്സാര കാര്യങ്ങൾ നിരത്തിയാണ് കട്ടപ്പുറത്താക്കിയത്. വണ്ടി ഓടിയില്ലെങ്കിലും ഡ്രൈവർമാർക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വണ്ടികളുടെ അറ്റകുറ്റപണി തീർത്ത് നിരത്തിലിറക്കാൻ ഇവർ താൽപര്യം കാണിക്കാറുമില്ലെന്ന് ആക്ഷേപമുണ്ട്.
സ്വകാര്യ ആംബുലൻസുകാരുമായുള്ള ഒത്തുകളിയാണ് വണ്ടികൾ കട്ടപ്പുറത്താകാൻ കാരണമെന്നും പറയപ്പെടുന്നു. 15ഓളം സ്വകാര്യ ആംബുലൻസുകൾ മാനന്തവാടിയിൽ ഉണ്ട്. ഇവർക്ക് നിർത്താതെയുള്ള ഓട്ടവും ലഭിക്കുന്നുണ്ട്.
തോന്നിയപോലേ വാടക ഈടാക്കി രോഗികളെ ചൂഷണം ചെയ്യുന്നതായുള്ള പരാതികളും ഉയരുന്നു. നിർധന രോഗികളാണ് സർക്കാർ ആംബുലൻസ് സർവിസ് നിലച്ചതോടെ വലയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.