കൽപറ്റ: സ്ക്രീനിൽ പ്രിയനടി അനുസിതാരയെ കണ്ടതോടെ അവർക്ക് ആവേശമായി. അകലെയാണെങ്കിലും തൊട്ടരികിലെന്നപോലെ അവർ താരവുമായി കിന്നാരം പറഞ്ഞു. ജില്ലയിലെ ബാല സംരക്ഷണ സ്ഥാപനത്തില്‍ കഴിയുന്ന കുട്ടികള്‍ക്കായി വയനാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ''മാന്ത്രികച്ചെപ്പ് 'എന്ന ഓണ്‍ലൈന്‍ പ്രോഗ്രാമിലാണ് അനുസിതാര മുഖ്യാതിഥിയായെത്തി കുട്ടികളുമായി സംവദിച്ചത്. കുട്ടികളുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിെൻറ ഭാഗമായാണ് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിെൻറ സഹകരണത്തോടെ പരിപാടി സംഘടിപ്പിച്ചത്.
ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജും ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനുമായ എ. ഹാരിസ് ഉദ്ഘാടനം ചെയ്തു. മെമ്പര്‍ സെക്രട്ടറിയും ജില്ലാ ജഡ്ജുമായ കെ.ടി. നിസാര്‍ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
മജീഷ്യന്‍മാരായ ജയന്‍ ബത്തേരി, രാജേഷ് എന്നിവര്‍ അവതരിപ്പിച്ച മാജിക് ഷോയും അരങ്ങേറി. ചടങ്ങില്‍ ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ കെ. രാജേഷ്, ജില്ല ശിശു സംരക്ഷണ ഓഫീസര്‍ ടി.യു. സ്മിത, ഗവ. ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് സെയ്ദലവി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.