ഗൂഡല്ലൂർ: റോട്ടറി ക്ലബ് ഓഫ് ഗൂഡല്ലൂർ വാലിയും വ്യാപാരി സംഘവും സംയുക്തമായി നഗരപരിധിയിലെ നടപ്പാതകളിലെ കൈവരികളിൽ പൂച്ചട്ടികൾ സ്ഥാപിച്ച് നഗരം മോടിപിടിപ്പിക്കുന്ന പദ്ധതി ആർ.ഡി.ഒ ശെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു.
റോട്ടറി പ്രസിഡന്റ് ജോൺസൺ അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി വസന്തകുമാർ, നഗരസഭ ചെയർപേഴ്സൻ പരിമള, മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജെ. തോമസ്, ഗൂഡല്ലൂർ വ്യാപാരി സംഘം പ്രസിഡന്റ് അബ്ദുൽ റസാഖ്, റോട്ടറി ക്ലബ് മുൻ പ്രസിഡന്റ് രാജഗോപാൽ, ഗൂഡല്ലൂർ നഗരസഭ അംഗങ്ങൾ, വ്യാപാരി സംഘം ഭാരവാഹികൾ, റോട്ടറി അംഗങ്ങൾ, ഓട്ടോ, ടാക്സി ഡ്രൈവർമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.