വൈത്തിരി: കഴിഞ്ഞ ദിവസം കശ്മീരിലെ ക്യാമ്പിൽ ആത്മഹത്യ ചെയ്ത സൈനികന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. വൈത്തിരി പരേതനായ വട്ടകണ്ടത്തിൽ അപ്പുവിന്റെയും ലീലയുടെയും മകൻ ഹവിൽദാർ സന്തോഷിന്റെ (52) മൃതദേഹമാണ് വൈത്തിരി പൊതു ശ്മശാനത്തിൽ സംസ്കരിച്ചത്.
സഹോദരൻ റിട്ട. ആർമി ഓഫിസർ സുരേഷിന് ദേശീയ പതാക കൈമാറിയ ശേഷമാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ചൊവ്വാഴ്ച രാത്രിയാണ് കോഴിക്കോട് വിമാനത്താവളം വഴി മൃതദേഹം നാട്ടിലെത്തിച്ചത്. ഓഫിസർ ഇൻ കമാൻഡ് മാത്യു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം മൃതദേഹത്തെ അനുഗമിച്ചിരുന്നു.
കശ്മീർ ഫഖ്വാര റെജിമെന്റിലെ ജോലി കഴിഞ്ഞു ട്രാൻസിറ്റ് ക്യാമ്പിലെത്തിയ സന്തോഷ് അവിടെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. രണ്ടാഴ്ചത്തെ അവധിക്കു ശേഷം നാലു ദിവസം മുമ്പാണ് സന്തോഷ് ജോലി സ്ഥലത്തേക്ക് പോയത്. അവധിക്കു വന്നപ്പോൾ മകനെയും കൂട്ടി ശബരിമല സന്ദർശനത്തിന് പോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.